സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും ആരെങ്കിലും സ്വന്തമായി വിലയിരുത്തല്‍ നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചു എന്ന രീതിയില്‍ പ്രചരിച്ച കത്തിനെക്കുറിച്ച് കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
രമേശ് ചെന്നിത്തലയുടെ പേരിലുള്ള കത്തിന്‍റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നില്ല. കത്തയച്ചിട്ടില്ലെന്ന് രമേശ് തന്നെ പറയുന്നു. ബ്രേക്കിംഗ് ന്യൂസ് വന്നു എന്നുകരുതി അന്വേഷണം നടത്താന്‍ പറ്റുമോ? - മുഖ്യമന്ത്രി ചോദിച്ചു.
സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. സ്വന്തമായി ആരെങ്കിലും വിലയിരുത്തുന്നത് ശരിയല്ല. ആ കത്തിന്‍റെ വിശദാംശങ്ങളിലേക്ക്ക് ഇപ്പോള്‍ കടക്കുന്നില്ല - ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ മാസം 30ന് കോട്ടയത്തെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നാട്ടകം ഗസ്റ്റുഹൌസില്‍ യു ഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.