ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് മഞ്ജുവിന്റെ കുച്ചുപ്പുടി അവതരണം

Webdunia
ചൊവ്വ, 23 ഫെബ്രുവരി 2016 (04:18 IST)
ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച നൃത്താര്‍പ്പണം ആസ്വാദകര്‍ക്ക് പുതിയൊരു അനുഭവമായി. നിറഞ്ഞ് കവിഞ്ഞ സദസിന് മുന്‍പിലായിരുന്നു മഞ്ജുവിന്റെ കുച്ചുപ്പുടി അവതരണം.
 
പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കണ്ണന് മുന്നില്‍ നൃത്തം ചെയ്തായിരുന്നു മഞ്ജുവാര്യരുടെ തിരിച്ചുവരവ്. ആനന്ദനടനമാടും വിനായക എന്ന ഗണപതി സ്തുതിയില്‍ തുടങ്ങി ക്ഷീര സാഗരശയനനായ മഹാവിഷ്ണുവിന്റെ വര്‍ണ്ണനകള്‍ അരങ്ങിലെത്തിച്ചായിരുന്നു ഇഷ്ടഭഗവാന്റെ മുന്‍പില്‍ മഞ്ജുവാര്യര്‍ വീണ്ടും ചുവടുവച്ചത്. മഞ്ജുവിന്റെ ഗുരുവായ ഗീത പത്മകുമാറായിരുന്നു നൃത്തം ചിട്ടപ്പെടുത്തിയത്.