ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച 14 കാരന്‍ പിടിയില്‍

തിങ്കള്‍, 24 മാര്‍ച്ച് 2014 (19:46 IST)
PRO
PRO
ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് പതിനാലു വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസുകാരനായ ഈ പതിനാലുകാരന്‍ ആശാന്‍ കവല സ്വദേശിയാണ്‌.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയിരുന്ന പരാതിയില്‍ നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിയില്‍ പതിനാലുകാരനും ഉള്‍പ്പെട്ടിരുന്നു. പരാതിയിലുള്ള മറ്റു പ്രതികള്‍ക്കെതിരേ അന്വേഷണം തുടരുന്നു.

സിഐ പികെ സുധാകരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ കേസ് അന്വേഷിക്കുന്നത്. പതിനാലുകാരനെ ചോദ്യം ചെയ്യലിനു ശേഷം തലശേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക