ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാജിവെയ്ക്കാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്

Webdunia
ബുധന്‍, 21 ജനുവരി 2015 (13:04 IST)
തനിക്കും പാര്‍ട്ടിക്കും എതിരെയുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരള കോണ്‍ഗ്രസിന്റെ രണ്ടു മന്ത്രിമാരും താനും രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മന്ത്രി പി ജെ ജോസഫ് ആരെയെങ്കിലും സ്വാധീനിച്ചതായി തെളിയിക്കുകയാണെങ്കില്‍ താനും രണ്ടു മന്ത്രിമാരും രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്.
 
മാണിക്കൊപ്പം ഒറ്റക്കെട്ടായി കേരള കോണ്‍ഗ്രസ് തുടരുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മുന്നണി വിടണമെങ്കിലും മുന്നണിയില്‍ തുടരണമെങ്കിലും ഒറ്റക്കെട്ടായി നിന്ന് തീരുമാനമെടുക്കും. ഇതിനിടെ ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പൊട്ടിത്തെറിച്ചു. തനിക്ക് സൌകര്യമുള്ളത് പറയും. മാധ്യമപ്രവര്‍ത്തകരായ നിങ്ങളെപ്പോലുള്ളവര്‍ക്ക് ബോധമില്ലാത്തത് തന്റെ കുഴപ്പമല്ല. കള്ളുകച്ചവടക്കാര്‍ പറയുന്നത് കേട്ട് പുറകെ നടക്കരുതെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.