അസിസ്റ്റന്‍റ് പരീക്ഷ റദ്ദാക്കാന്‍ ശുപാര്‍ശ

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2008 (12:16 IST)
കേരള സര്‍വകലാശാല നടത്തിയ അസിസ്റ്റനന്‍റ് ഗ്രേഡ്‌ നിയമനം റദ്ദാക്കാന്‍ ഉപലോകായുക്ത ശുപാര്‍ശ ചെയ്തു. നിയമനത്തില്‍ ക്രമക്കേടു നടന്നുവെന്ന് ഉപലോകായുക്ത കണ്ടെത്തിയിരുന്നു.

ഉപലോകായുക്‌ത ജസ്‌റ്റീസ്‌ എന്‍.കൃഷ്‌ണന്‍ നായരുടേതാണ്‌ നിര്‍ദ്ദേശം. സര്‍വ്വകലാശാല വൈസ ചാന്‍സലര്‍ക്കും പ്രോ വൈസ്ചാന്‍സലര്‍ക്കും നാല്‌ സെനറ്റ്‌ അംഗങ്ങക്കെമതിരെയും നിയമ നടപടി സ്വീകരിക്കാനും ഉപലോകായുക്‌ത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഇവര്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനും അഴിമതിക്കും കൂട്ടുനിന്നുവെന്ന് തെളിഞ്ഞതിനാലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. അസിസ്റ്റന്‍റ് തസ്‌തികയിലേക്ക്‌ പുതിയ നിയമനം നടത്താനും നിര്‍ദ്ദേശമുണ്ട്. ഈ പരീക്ഷയ്ക്കായി വീണ്ടും അപേക്ഷ ക്ഷണിക്കേണ്ടതില്ല. നേരത്തെയുള്ള അപേക്ഷകളില്‍ നിന്നുമായിരിക്കണം പുതിയ പരീക്ഷ നടത്തേണ്ടത്.

സി.പി.എം അംഗങ്ങള്‍ക്ക്‌ വഴിവിട്ട്‌ നിയമനം നല്‍കിയതായി ഉപലോകായുക്‌ത കണ്ടെത്തി. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം നിയമന പട്ടികയില്‍ തിരുക്കിക്കയറ്റികയും അവര്‍ക്ക് കൂടിയ മാര്‍ക്ക് നല്‍കുകയും ചെയ്തു. ഇവര്‍ നാല് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും വി.സിയുടെയും പ്രോ.വി.സിയുടെയും വേണ്ടപ്പെട്ടവരാണെന്നും ഉപലോകായുക്ത കണ്ടെത്തിയിരുന്നു.

പരീക്ഷ നടത്തിയതിന്‍റെ രേഖകള്‍ സര്‍വകലാശാലയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നും ഉപലോകായുക്‌ത പറഞ്ഞു. നിയമനത്തില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച് മുന്‍ സെനറ്റ്‌ അംഗം സുജിത്ത്‌ എസ്‌.കുറുപ്പ് നല്‍കിയ ഹര്‍ജിയിലാണ്‌ ഈ ഉത്തരവ്‌.

വെബ്ദുനിയ വായിക്കുക