അധികാരത്തില്‍ നിന്ന് ഒരു ദിവസം മാറിനിന്നാല്‍ ഉമ്മന്‍ചാണ്ടി അറസ്റ്റിലാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. അടുത്ത വിശ്വസ്തനായ ടെനി ജോപ്പന്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിക്ക് രാജിയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലാണെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കും. കൂടുതല്‍ ജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭം ഉണ്ടാകും. അതിനൊടുവില്‍ ഉമ്മന്‍ചാണ്ടിക്ക് രാജിവയ്ക്കേണ്ടിവരും - കോടിയേരി വ്യക്തമാക്കി.
സമാനമായ കേസുകളില്‍ മുമ്പ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ രാജിവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകളില്‍ പങ്കാളിത്തം വഹിച്ചതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അധികാരത്തില്‍ നിന്ന് ഒരു ദിവസം മാറിനിന്നാല്‍ ഉമ്മന്‍ചാണ്ടി അറസ്റ്റിലാകും. അതുകൊണ്ടാണ് അദ്ദേഹം രാജിവയ്ക്കാത്തത് - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ബലിയാടുകളെ കണ്ടെത്തി താന്‍ രക്ഷപ്പെടില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.