അടൂര്‍ പൊലീസ് സറ്റേഷനില്‍ ധര്‍ണ്ണ

Webdunia
അടൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ചെങ്ങറ സുരേന്ദ്രനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അനുയായികളോടൊപ്പം ധര്‍ണ്ണ നടത്തുന്നു. അരിതിരിമറി കേസുമായി ബന്ധപ്പെട്ടാണ് സമരം.

ഓണച്ചന്തയുമായി ബന്ധപ്പെട്ട് അരി തിരിമറി നടത്തിയെന്ന കേസില്‍ പള്ളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.

ബാങ്ക് പ്രസിഡന്‍റ് രാജന്‍ പിള്ളയെയും സെക്രട്ടറി മധുവിനെയും കോടതി റിമാന്‍ഡ് ചെയ്തു. കീഴുദ്യോഗസ്ഥനാണ് തിരിമറിക്ക് പിന്നിലെന്നും അയാളെ അറസ്റ്റ് ചെയ്യണമെന്നുമാണ് സമരക്കാരുടെ ആവശ്യം.