അച്യുതാനന്ദന്റെ അവസ്ഥ ദയനീയമെന്ന് ബാബു

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2012 (14:25 IST)
PRO
PRO
ജനപിന്തുണയില്ലാത്ത മറ്റൊരു നേതാവ് ഇല്ലാത്തതുകൊണ്ടാണ് പാവം വിഎസ് അച്യുതാനന്ദന്‍ തന്നെ പിറവത്തെത്തുന്നതെന്നു മന്ത്രി കെ ബാബു. ക്യാപിറ്റല്‍ പണിഷ്മെന്‍റ് കൊടുക്കണമെന്നു പാര്‍ട്ടി തന്നെ പറഞ്ഞ വിഎസിന്‍റെ അവസ്ഥ ദയനീയമാണ്. ഇപി ജയരാജന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ മോഡല്‍ അട്ടിമറി നടത്താനാണെന്നും ബാബു പറഞ്ഞു.

ഇ പി ജയരാജന്റെ വരവോടെ തെരഞ്ഞെടുപ്പില്‍ അക്രമം നടക്കുമെന്നും സമാധാനപരമായ വോട്ടെടുപ്പ്‌ അട്ടിമറിക്കപ്പെടുമെന്നും ജനങ്ങള്‍ക്ക്‌ ബോധ്യമായതായും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്ബില്‍ മീറ്റ്‌ ദ പ്രസില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സി പി എമ്മിലും എല്‍ ഡി എഫിലുമുള്ള തര്‍ക്കങ്ങള്‍ യു ഡി എഫിന്റെ വിജയസാധ്യത വര്‍ധിപ്പിക്കുകയാണ്‌. ആത്മാര്‍ഥതയുള്ള സി പി എമ്മുകാര്‍ പോലും എല്‍ ഡി എഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന്‌ കരുതുന്നില്ല. സഭാതര്‍ക്കം പിറവത്ത്‌ യു ഡി എഫിന്റെ വിജയസാധ്യതകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.