അച്ഛനെ കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ഒല്ലൂര്‍ സ്വദേശികളായ സുഭാഷ്, സുരേഷ് എന്നിവരാണ് പിടിയിലായത്. ഒല്ലൂര്‍ സ്വദേശിയായ സുരേന്ദ്രനാണ് 2004-ല്‍ കര്‍ണാടകയിലെ റിപ്പന്‍പേട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സുരേഷിനെ അടിമാലിയില്‍ നിന്നും സുഭാഷിനെ കല്ലൂരില്‍ നിന്നുമാണ് പിടികൂടിയത്.
ക്ഷേത്രമോഷണ കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്രന്.