‘റിയല്‍ ‍- ടൈം ലൊക്കേഷന്‍ ട്രാക്കിങ്ങ്’; തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

Webdunia
വെള്ളി, 3 ഫെബ്രുവരി 2017 (12:06 IST)
പുതിയ സവിശേഷതകളുമായി വാട്ട്സാപ്പ്.  വാട്ട്‌സാപ്പ് ഗ്രൂപ്പിലുള്ള അംഗങ്ങളുടെ റിയല്‍-ടൈം ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുമായാണ് വാട്ട്സാപ്പ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. വാട്ട്‌സാപ്പിലെ പുതിയ 'ട്രാക്കിങ്ങ് സവിശേഷത' യെ കുറിച്ച് ട്വിറ്ററില്‍ @WABetaInfoയിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ബീറ്റ v2.16.399 വേര്‍ഷനിലും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് v2.16.399 വേര്‍ഷനിലും ഈ സൌകര്യം ലഭ്യമാകും. മാനുവലായാണ് ഈ വേര്‍ഷന്‍ ആക്ടിവേറ്റ് ചെയ്യേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.
 
ഈ ഫീച്ചറില്‍ നിങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളുടേയോ മറ്റു വാട്ട്‌സാപ്പ് കോണ്ടാക്ടുകളുടേയോ തത്സമയ ലൊക്കേഷന്‍ കാണാന്‍ സാധിക്കുന്നതാണ്. അതിനായി ഗ്രൂപ്പ് സെറ്റിങ്ങ്‌സിലെ 'ഷോ മൈ ഫ്രെണ്ട്‌സ്' എന്ന് ഓപ്ഷന്‍ ക്രമീകരിക്കുക. ഈ ഓപ്ഷനില്‍ നിങ്ങളുടെ ഗ്രൂപ്പിലുള്ള അംഗങ്ങള്‍ക്ക് ഒരു പ്രത്യേക സമയവും നിശ്ചയിക്കാന്‍ സാധിക്കും.
Next Article