പാസ്‌വേഡുകള്‍ മനഃപാഠമാക്കുന്ന രീതി ഇനി വേണ്ട; ശബ്ദവും ഹൃദയമിടിപ്പും നിങ്ങളുടെ പാസ്‌വേഡാക്കാം!

Webdunia
ബുധന്‍, 20 ജൂലൈ 2016 (14:20 IST)
സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് ഓരോ മേഖലയിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാസ്‌വേഡുകളിലാണ് അടുത്തിടെ ഏറ്റവും വലിയ മാറ്റം ഉണ്ടായിരിക്കുന്നത്. എ ടി എമ്മിന് മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വരെ പാസ്‌വേഡിന്റെ സുരക്ഷിതത്വത്തിലാണ് ഇക്കാലത്ത് പ്രവര്‍ത്തിക്കുന്നത്.
 
എന്നാല്‍ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ തന്നെ പാസ്‌വേഡുകളായി ഉപയോഗിക്കാമെന്ന നിലയിലേക്ക് ഇപ്പോള്‍ സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. വിരലടയാളവും ശബ്ദവും മുഖവുമെല്ലാം പുതിയ പാസ്‌വേഡുകളായി മാറിയിരിക്കുന്നു. ഇനി മുതല്‍ ഇവയൊക്കെയാകാം നിങ്ങളുടെ പുതിയ പാസ്‌വേഡുകള്‍.
 
ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ വിരലടയാളം: 
 
പുതിയ കാലഘട്ടത്തെ പാസ്‌വേഡ് ആയി ഇനിമുതല്‍ ഫിംഗര്‍പ്രിന്റ് മാറും. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇത്തരം ഫിംഗര്‍പ്രിന്റ് പാസ്‌വേര്‍ഡിനുള്ള സൗകര്യങ്ങളുള്ളത്. അടുത്തകാലത്തായി ചില ബാങ്കുകള്‍ പാസ്‌വേഡിന് പകരമായി ഫിംഗര്‍പ്രിന്റ് എന്ന സാധ്യത അവതരിപ്പിച്ചിരുന്നു. ഓരോ ആളുകളുടേയും വിരലടയാളം വ്യത്യസ്തമായിരിക്കുമെന്നതിനാല്‍ ഏറെ സുരക്ഷിതമായ പാസ്‌വേഡായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 
വോയ്സ് അഥവാ ശബ്ദം:
 
ഇനിമുതല്‍ ശബ്ദവും പാസ്‌വേഡായി ഉപയോഗിക്കാം.യു കെ യിലെ എച്ച്എസ്ബിസി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ പ്രവേശിക്കുന്നതിനായി വോയ്‌സ് പ്രിന്റ് പാസ്‌വേഡാണ് ഉപയോഗിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു
 
റെറ്റിന അല്ലെങ്കില്‍ നേത്രം: 
 
1980 കളിലാണ് കണ്ണിനെ പാസ്‌വേഡായി ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠനം ആരംഭിച്ചത്. കണ്ണിലെ ര്കതക്കുഴലുകള്‍ ഓരോരുത്തരിലും വ്യത്യസ്തമാണെന്നതും അതുകൊണ്ടുതന്നെ സുരക്ഷ കൂടുതലായിരിക്കുമെന്നുമാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
 
ഹാര്‍ട്ട് ബീറ്റ് അല്ലെങ്കില്‍ ഹൃദയമിടിപ്പ്:
 
താമസിയാതെ തന്നെ ഹൃദയമിടിപ്പ് പാസ്‌വേഡ് ആയി മാറാനുള്ള സാധ്യത വിദൂരത്തിലല്ല. ഒരു ചിപ്പ് വഴിയായാണ് ഇത് സാധ്യമാകുന്നത്. ഇതുമൂലം ഇ സി ജി സെന്‍സര്‍ വഴി ഉപയോക്താവിനെ കണ്ടെത്താനും സാധിക്കും.
 
ഫേഷ്യല്‍ ബയോമെട്രിക്സ് അഥവാ മുഖം തിരിച്ചറിയല്‍:
 
ഇനിമുതല്‍ നിങ്ങളുടെം മുഖം തന്നെ പുതിയ പാസ്‌വേഡ് ആയി മാറിയേക്കാം. നിലവില്‍ ഈ സൌകര്യം പല സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article