ഇത്രകുറഞ്ഞ വിലയിൽ 48 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോണോ ? റെഡ്മി നോട്ട് 7ന്റെ വിലകേട്ടാൽ ആരും ഞെട്ടും !

Webdunia
ചൊവ്വ, 22 ജനുവരി 2019 (19:55 IST)
റെഡ്മി എം ഐയുടെ ഉപ ബ്രാൻഡായി മാറിയതിന് ശേഷം ആദ്യമായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 7. ജനുവരി 15 മുതൽ ഈ ഫോണിന്റെ വിൽപ്പന ചൈനീസ് വിപണിയിൽ ആരംഭിച്ചു. ഇന്ത്യൻ വിപണിയിലേക്ക് ഫോൺ ഉടൻ തന്നെ എത്തും എന്നാണ് റിപ്പോർട്ടുകൾ. 
 
48 മെഗാപിക്സൽ ക്യാമറയുമായാണ് ഫോൺ എത്തുന്നത് എന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. സാംസങിന്റെ ജിഎം1 സെന്‍സറാണ് ക്യാമറയുടെ കരുത്ത്. 13 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
 
2340 x 1080 പിക്സല്‍ റസല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലേണ് ഫോണിന് നൽകിയിരിക്കുന്നത്. സുരക്ഷിതമായ ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്‌പ്ലേ നിർമ്മിച്ചിരിക്കുന്നത്. അതിവേഗ ചാർജിങിനായി ടൈപ്പ് സി യുഎസ് ബി മി പോർട്ട് ഫോണിൽ ഒരുക്കിയിരിക്കുന്നു. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ളതാണ് ഫോണിന്റെ ബാറ്ററി. 
 
3 ജി ബി റാം 32 ജി ബി സ്റ്റോറേജ്, 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 7നെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ കുറഞ്ഞ പതിപ്പിന് 999  യുവാനാണ് ചൈനയിലെ വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10,300 രൂപയാണ്. ഇന്ത്യയിൽ എത്തുമ്പോൾ വിലയില്വലിയ മാറ്റങ്ങൾ ഉണ്ടാകില്ലാ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article