6000 എംഎ‌ച്ച് ബാറ്ററി, ക്വാഡ് റിയർ ക്യാമറ, റിയൽമിയുടെ മറ്റൊരു എക്കണോമി സ്മാർട്ട്ഫോൺ റിയൽമി C15 വിപണിയിൽ

Webdunia
ബുധന്‍, 29 ജൂലൈ 2020 (12:31 IST)
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളൂമായി മറ്റൊരു എക്കണോമി സ്മാർട്ട്ഫോണിനെ കൂടി വിപണിയിൽ എത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. C15 എന്ന പുത്തൻ സ്മാർട്ട്ഫോണിനെ ഇന്തോനേഷ്യയിലാണ് ആദ്യമായി പുറത്തിറക്കിയിരിയ്ക്കുന്നത്. 3 ജിബി റാം 64 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി, 4 ജിബി 128 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. 
 
6.5 ഇഞ്ച് എച്ച്‌ഡി പ്ലസ് വാട്ടർ ഡ്രോപ് നോച്ച് എല്‍സിഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്‌സല്‍ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് C15 നിൽ ഉള്ളത്. 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് സെന്‍സര്‍ എന്നിവയാണ് മറ്റു ക്യാമറകൾ. 8 മെഗാപൊക്സലാണ് സെൽഫി ക്യാമറ. മീഡിയടെക് ഹെലിയോ ജി 35 പ്രോസസറാണ് സി 15ന് കരുത്ത് പകരുന്നത്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 6000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷത. 

അനുബന്ധ വാര്‍ത്തകള്‍

Next Article