ഇന്റർനെറ്റ് സേവനം തടസ്സപ്പെടാൻ കാരണം സാങ്കേതിക പ്രശ്‌നമെന്ന് എയർടെൽ

Webdunia
വെള്ളി, 11 ഫെബ്രുവരി 2022 (21:38 IST)
എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് രാജ്യവ്യാപകമായി നേരിട്ട തടസ്സത്തിൽ പ്രതികരണവുമായി എ‌യർടെൽ.ഫെബ്രുവരി 11 വെള്ളിയാഴ്ച ഉച്ചയോട് അടുത്താണ് എയര്‍ടെല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്നം ഉണ്ടായിരുന്നു. എന്നാണ് റിപ്പോർട്ട്.
 
വിവിധ സര്‍വീസുകളിലെ സാങ്കേതിക പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്ന സൈറ്റായ ഡൗണ്‍ ഡിക്റ്റക്ടര്‍ ഡാറ്റ പ്രകാരം 11:03 മുതൽ ഏതാണ്ട് 1:30 വരെയാണ് എയർടെല്ലിൽ സാങ്കേതിക തകരാറുണ്ടായത്.ചില സാങ്കേതിക പ്രശ്നങ്ങളാല്‍ ഇന്‍റര്‍നെറ്റ് സേവനം തടസ്സപ്പെട്ടുവെന്നും. ഇപ്പോള്‍ എല്ലാം സാധാരണഗതിയില്‍ ആയിട്ടുണ്ടെന്നും എയര്‍ടെല്‍ പിന്നീട് പ്രതികരിച്ചു.എന്നാല്‍ എന്ത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് നേരിട്ടത് എന്ന് എയര്‍ടെല്‍ വിശദീകരിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article