ടിസിഎല്ലുമായി പങ്കാളിയായ ശേഷമുള്ള ബ്ലാക്ക്‌ബെറി മെര്‍ക്കുറി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുന്നു. ബ്ലാക്ക്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ പ്രഖ്യാപനമുള്ളത്. ഫെബ്രുവരി 25ന് ഈ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്
പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഫോണിന് ആന്‍ഡ്രോയിഡ് ഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. ക്വര്‍ട്ടി കീബോര്‍ഡുള്ള ഈ ഫോണ്‍ കറുപ്പ് നിറത്തിലാണുള്ളത്. ബ്ലാക്ക്‌ബെറി DTEK70 യ്ക്ക് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്, 3400എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഫോണിലുണ്ട്.