ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായി ബാധിച്ചതിനെ തുടര്‍ന്ന് പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയ പുറം കരാറുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. സാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മൊബൈല്‍ വിപണിയെയാണ്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഇത്തരം പുറം കരാറുകള്‍ നിര്‍ത്തുന്നതെന്ന് നോകിയ അധികൃതര്‍ പറഞ്ഞു.
2008 ല്‍ നോകിയയുടെ പതിനേഴ് ശതമാനം മൊബൈല്‍ സെറ്റുകളും നിര്‍മ്മിച്ചത് പുറം കരാറുകാരായിരുന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി നോകിയയുടെ മൊത്തം ഉല്‍പാദനം പത്ത് ശതമാനം വെട്ടിച്ചുരുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
ഇത്തരം പുറംകരാറുകള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ ഏകദേശം അഞ്ച് ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടാനാകുമെന്നാണ് നോകിയ കരുതുന്നത്.
ഫൊക്സ്കോണ്‍, ചൈനയിലെ ബി വൈ ഡി, ജബില്‍ സേര്‍ക്യൂട്ട്, എല്‍കോടെക് എന്നിവയാണ് നോകിയയുടെ പുറംകരാര്‍ കമ്പനികള്‍.