പോയാലൊരു ലൈക്ക്, കിട്ടിയാലൊരു ഐ ഫോണ്‍ ഇത് സത്യമോ?

ചൊവ്വ, 12 മാര്‍ച്ച് 2013 (14:01 IST)
PRO
ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന അനേകം വ്യാജലൈക് പേജുകള്‍ വാഗ്ദാനം ചെയ്യുന്നത് ആപ്പിളിന്റേത് ഉള്‍പ്പടെയുള്ള ഐപാഡുകളും ടാബ്‌ലെറ്റുകളുമുള്‍പ്പെട്ട നിരവധി സമ്മാനങ്ങളാണ് . ആരാണ് ഇതില്‍ വീണുപോകാത്തത്, ഈ നിസാരകാര്യത്തിന് എന്താണിത്ര കാത്തിരിക്കാന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലൈക്ക് ബട്ടണ്‍ അമര്‍ത്തുകയായി.

പക്ഷേ ഇത് ഒണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ പുതിയമുഖം. ലൈക്കിലൂടെ നമ്മുടെ സുഹൃത്ത് വലയത്തില്‍ ആ പേജിലെ പരസ്യങ്ങളും മറ്റും ഷെയര്‍ ചെയ്യപ്പെടും. ചുളുവിലൊരു ഇര കൂടി അവര്‍ക്കങ്ങനെ വീണുകിട്ടുകയാണ്. മുന്‍ നിര കമ്പനികളുടെ ഉത്പന്നങ്ങള്‍ സൌജന്യമായി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് വ്യാജന്മാര്‍ അവരുടെ പേജിന്റെ ലൈക്ക് കൂട്ടുന്നത്.

ഒരു ലൈക്കും ഷെയറും മാത്രം നല്‍കിയാല്‍ ഐപോഡ് മിനി നല്‍കാമെന്ന് പറയുന്ന ഒരു പേജിന് ലഭിച്ച ലൈക്കും ഷെയറും നാലപ്പതിനായിരത്തോളമാ‍ണെന്ന് അറിയുമ്പോഴാണ് ഈ തട്ടിപ്പില്‍ വീണ് മോഹനസ്വപ്നങ്ങളുമായി കാത്തിരിക്കുകയാണെന്നത് മനസ്സിലാക്കുന്നത്.

തങ്ങളുടെ പേരിലുള്ള ഫേക്ക് പ്രൊഫൈലുകള്‍ നീക്കണമെന്ന് പലകമ്പനികളും ഔദ്യോഗികമായി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഫേസ്ബുക്കും ഈ പേജുകള്‍ റിമൂവ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മാത്രം ഫെയ്‌സ്ബുക്കില്‍ കണ്ടെത്തിയത് 7.6 കോടി പ്രൊഫലുകളാണ്. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മിക്കവരും ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രോഫൈലുകള്‍ നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക