കേറ്റ്മോസ്സ് ഇബേ യിലെ താരം

Webdunia
PROPRO
വില്‍പ്പന നടത്താനിരിക്കുന്ന വസ്തുക്കളില്‍ പരസ്യ മോഡലുകളുടെ സ്വാധീനം ശക്തമായിരിക്കും. ഇത്തരത്തില്‍ സൂപ്പര്‍ മോഡല്‍ കേറ്റ്മോസിന്‍റെ സ്വാധീനം തിരിച്ചറിയുകയാണ് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായ ഇബേ. കേറ്റിന്‍റെ സ്വാധീനം പുലര്‍ത്തുന്ന വസ്തുക്കളാണ് ഓണ്‍ലൈനിലൂടെ കഴിഞ്ഞ വര്‍ഷം കൂടുതല്‍ വില്‍പ്പന ഇബേ നടത്തിയത്.

മറ്റൊരു താരത്തിനും ഇതുപോലെ ഒരു സ്വാധീനം ചെലുത്താനായില്ല. 33 കാരിയായ കേറ്റുമായി ബന്ധപ്പെട്ട 30,481 ഉല്‍പ്പന്നങ്ങളാണ് ഇബേ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. അവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്കായിരുന്നു ആരാധകര്‍ കൂടുതല്‍. രണ്ടാം സ്ഥാനത്ത് സ്പൈസ് ഗേള്‍സും. ഇവരുമായി ബന്ധപ്പെട്ട 26,458 ഉല്‍പ്പന്നങ്ങള്‍ വിറ്റഴിഞ്ഞു.

പോപ് താരം ബ്രിട്‌നി സ്പീയേഴ്‌സിന്‍റെ സ്വാധീനത്തില്‍ 19,996 വസ്തുക്കള്‍ സൈറ്റിലൂടെ പോയപ്പോള്‍ കുസൃതിക്കാരിയായ പാട്ടുകാരി ആമി വിന്‍ഹൌസ് ഉള്‍പ്പെട്ട 16,052 ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടന്നു. എന്നാല്‍ വ്യക്തികളെക്കാള്‍ വന്‍ വില്‍പ്പനയാണ് ഹാരി പോട്ടരും സംഘവും നടത്തിക്കളഞ്ഞത്.

ഹാരി പോട്ടറുമായി ബന്ധപ്പെട്ട 202,081 ഐറ്റങ്ങളാണ് വില്‍പ്പന നടന്നത്. അതേ സമയം ഇ ബേ വഴി വില്‍പ്പന നടത്തിയ ഏറ്റവും കൂടുതല്‍ വീഡിയോ ഗെയിം 644,874 എണ്ണമുള്ള നിന്‍ഡെന്‍ഡൊയുടെ ട്രെന്‍ഡി വീഡിയോയായിരുന്നു. സെലിബ്രിട്ടികളുമായി ബന്ധപ്പെട്ട് ഹോട്ടായതും അല്ലാത്തതുമായ ഒട്ടേറെ വിഭവങ്ങളാണ് വില്‍പ്പന നടന്നതെന്ന് സൈറ്റിന്‍റെ അധികാരികള്‍ പറയുന്നു.