കിയോസ്കുകള്‍ക്ക് വിട: ഡെല്‍

Webdunia
വ്യാഴം, 31 ജനുവരി 2008 (15:54 IST)
PROPRO
പ്രശസ്ത പി സി നിര്‍മ്മാതാക്കളായ ഡെല്‍ സ്വന്തം ഉല്‍പ്പന്നമായ 140 യു എസ് കിയോസ്‌ക്ക് കള്‍ക്ക് വിട നല്‍കുകയാണെന്ന് പ്രഖ്യാപിച്ചു. പുതിയ ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് കിയോസ്ക്കുകള്‍ക്ക് ഷട്ടര്‍ ഇടുന്നത്. ഇതിനു പകരം പി സി വില്‍പ്പന ചില്ലറ വ്യാപാരക്കാരിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഷോക്കേസ് കമ്പ്യൂട്ടറുകള്‍ എന്ന പേരില്‍ 2002 ല്‍ ഡെല്‍ അവതരിപ്പിച്ച കിയോസ്ക്കുകള്‍ക്ക് വന്‍ പ്രചാരമായിരുന്നു ലഭിച്ചത്. ഇന്‍റര്‍നെറ്റ് കഫേകളിലും ഗെയിം സെന്‍ററുകള്‍ റയില്‍‌വേസ്റ്റേഷന്‍ പോലുള്ള പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെട്ട ഒന്നായിരുന്നു കിയോസ്ക്കുകള്‍.

പുതിയ വിപണി തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഇന്നും ഷോപ്പിംഗ് മള്ളുകളിലെങ്ങും നല്ല പ്രചാരമുള്ള കിയോസ്ക്കസ് കമ്പ്യൂട്ടറുകള്‍ക്ക് ഡെല്‍ വിട നല്‍കുന്നത്. പി സി വില്‍പ്പനകളില്‍ പുതിയ രീതിയും ഡെല്‍ ആവിഷ്ക്കരിച്ചു. ഇതുവരെ നേരിട്ടു വില്‍പ്പന നടത്തിയ ഡെല്‍ പി സികള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും സ്റ്റോറുകള്‍ വഴിയും ലഭ്യമാകും.

ഓണ്‍ലൈന് പുറത്തുള്ള 10,000 സ്റ്റോറുകള്‍, ഔട്ട്‌‌ലറ്റുകള്‍ എന്നിവ വില്‍പ്പനയ്‌ക്കായി അവര്‍ ഉപയോഗിക്കും. 23 വര്‍ഷമായിട്ടുള്ള ബിസിനസ് രീതികളില്‍ ഡെല്‍ മാറ്റം വരുത്തിയിരിക്കുകയാണ്. അമേരിക്കയ്‌ക്ക് പുറത്തുള്ള സ്റ്റോറുകളില്‍ 50 ല്‍ അധികം കിയോസ്ക്‍‌കള്‍ ഡെല്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന് കമ്പനി വക്താവ് ബോബ് കൌമാന്‍ പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ മുതല്‍ അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലൂടെ കമ്പ്യൂട്ടറുകള്‍ വില്‍പ്പന നടത്തുന്ന ഡെല്‍ ഫ്രഞ്ച് കമ്പനി കേയര്‍ഫോര്‍ എസ് എയുമായും ചെനയിലെ ഗോം ഇലക്‍ട്രിക്കല്‍‌‌സ് അപ്ലയന്‍സ് ഹോള്‍ഡിംഗുമായും കരാറില്‍ എത്തിയിരിക്കുകയാണ്. ഡെല്‍ കൊണ്ടു വന്ന പുതിയ ബിസിനസ് തന്ത്രങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നതാണ് ചരിത്രം.