ഇ-ബുക്കുകള്‍ മൊബൈലില്‍

തിങ്കള്‍, 9 ഫെബ്രുവരി 2009 (19:30 IST)
ഓണ്‍‌ലൈന്‍ ലൈബ്രറിയിലെ ഇ-ബുക്കുകള്‍ ഇനിമുതല്‍ മൊബൈല്‍ ഫോണുകളിലും വായിക്കാം. ഇന്‍റര്‍നെറ്റ് സേര്‍ച്ച് ഭീമനായ ഗൂഗിളാണ് ഈ സൌകര്യമൊരുക്കുന്നത്.

ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന ഐ‌ഫോണ്‍, ടി-മൊബൈല്‍ ജി1 തുടങ്ങിയവയില്‍ ഇ-ബുക്കുകളുടെ മൊബൈല്‍ പതിപ്പുകള്‍ ലഭ്യമാകും. യു‌എസില്‍ നിന്നുള്ള 1.5 മില്യണ്‍ ഇ-ബുക്കുകളും യു‌എസിന് പുറത്തുള്ള 0.5 മില്യണ്‍ ഇ-ബുക്കുകളുമാണ് ഇതില്‍ വായിക്കാന്‍ കഴിയുന്നത്.

മൊബൈല്‍ സ്ക്രീനില്‍ വായിക്കാവുന്ന തരത്തിലായിരിക്കും ഇ-ബുക്കുകള്‍ ദൃശ്യമാവുക. ഗൂഗിള്‍ ബുക്ക് സേര്‍ച്ചിന്‍റെ മൊബൈല്‍ പതിപ്പ് കിട്ടുന്നതിനായി ഉപയോക്താവ് തങ്ങളുടെ ഐ‌ഫോണിലോ ആന്‍ഡ്രോയിഡ് ഫോണിലോ http://books.google.com/ എന്ന് ടൈപ്പ് ചെയ്യണം.

വെബ്ദുനിയ വായിക്കുക