നിര്‍ബന്ധമാണെങ്കില്‍ ഭര്‍ത്താവ് ചെയ്യട്ടെ... അതല്ലേ യഥാർത്ഥ 'ബെറ്റര്‍ ഹാഫ്'!

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (14:57 IST)
ഗർഭിണിയാകുന്നതു മുതൽ പിന്നീടങ്ങോട്ട് പലതരം ഉപവാസമിരിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണ്. തനിക്കു ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടിയാണ് ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതങ്ങള്‍ എന്നാണ് ഓരോരുത്തരുടേയും മറുപടി. എന്നാൽ ഗർഭിയായിരിക്കെ കുഞ്ഞിനായി ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ആഹാരം കഴിക്കുക എന്നതാണ്.
 
ഗർഭിണികൾ ഉപവാസം ഒഴിവാക്കുന്നതാണ് ഉത്തമം. വിശ്വാസങ്ങളെ ആരും എതിർക്കുന്നില്ല, എന്നാൽ അത് കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കികൊണ്ടാവരുത്. വയറ്റില്‍ വളര്‍ന്നു വരുന്ന കുഞ്ഞിനും അമ്മയുടെ ആരോഗ്യത്തിനും ക്രിത്യമായ ഇടവേളകളിൽ ഭക്ഷണം അത്യാവശ്യമാണ്. ദൈവപ്രീതിക്കായി ഗർഭിണികൾ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കണം എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. 
 
തുടര്‍ച്ചയായി ഭക്ഷണം മുടങ്ങിയാൽ പ്രമേഹം, ബ്ലഡ് പ്രഷര്‍, അപസ്മാരം, കൈകാല്‍ തളര്‍ച്ച എന്നിങ്ങനെയുള്ള ഒട്ടനവധി അസുഖങ്ങള്‍ കുട്ടികള്‍ക്ക് പിടിപെടാം. അറിഞ്ഞുകൊണ്ട് എന്തിന് സ്വന്തം കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കണം? ഭക്ഷണത്തോട് താല്പര്യക്കുറവ് തോന്നുന്നെങ്കിൽ 'ജൂസ്' ആവാമെന്ന് ഡോക്ടർമാർ ക്രിത്യമായി പറയുന്നു. ഭക്ഷണം ഉപേക്ഷിച്ചുള്ള വ്രതങ്ങൾ വേണമെന്ന് അത്രക്ക് നിർബ്ബന്ധമാണെങ്കിൽ ഭര്‍ത്താവ് ചെയ്യട്ടെ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

Next Article