കല്ല് കൊണ്ട് ചികിത്സ!

Webdunia
FILEWD
എയ്ഡ്സ്, അര്‍ബുദം തുടങ്ങിയ മാറാ രോഗങ്ങള്‍ കേവലം ഒരു ചെറിയ കല്ല് കൊണ്ടു നിര്‍ണ്ണയിക്കാനും ചികിത്സിക്കാനും കഴിയുമോ? കഴിയും എന്നാണ് മഹാരാഷ്ട്രയിലെ ഒരു സിദ്ധന്‍ അവകാശപ്പെടുന്നത്.

മഹാരാഷ്ട്രയിലെ ത്രയംബക് ഗ്രാമത്തിലെ രഘുനാഥ് ദാസ് ആണ് ഈ അവാകാശവാദത്തിന് പിന്നില്‍. നാസിക് -ത്രയംബക് റോഡിന് സമീപമാണ് രഘുനാഥ് ദാസ് താമസിക്കുന്നത്. എയ്ഡ്സ്, അര്‍ബുദം തുടങ്ങിയവ ഉള്‍പ്പെടെ ഏത് രോഗവും തന്‍റെ കല്ല് ഉപയോഗിച്ച് കണ്ടെത്താമെന്നാണ് ദാസ് അവകാശപ്പെടുന്നത്. ഈ അസുഖങ്ങള്‍ ഭേദമാക്കാനും തനിക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം.

FILEWD
രോഗിയുടെ ശിരസില്‍ തന്‍റെ ചെറിയ കല്ല് കൊണ്ടു ദാസ് സ്പര്‍ശിക്കുന്നു. തുടര്‍ന്ന് രോഗത്തെ കുറിച്ച് വിവരിക്കാന്‍ ആ‍രംഭിക്കുകയും ചെയ്യും.പിന്നീടാണ് ചികിത്സ ആരംഭിക്കുന്നത്. തന്‍റെ തോ‍ട്ടത്തിലുള്ള വിവിധ സസ്യങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഔഷധക്കൂട്ടുകള്‍ കൊണ്ടാണ് ചികിത്സ. സസ്യങ്ങള്‍ അരച്ചുണ്ടാക്കിയ കുഴമ്പ് ശരീരത്തില്‍ പുരട്ടുന്നതോടെ രോഗിക്ക് ആശ്വാസം ലഭിക്കാന്‍ തുടങ്ങുന്നു.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

രഘുനാഥ് ദാസിന്‍റെ അവകാശ വാദം

FILEWD
രഘുനാഥ് ബാബയുടെ ആശ്രമത്തിലേക്ക് ചെന്നാല്‍ വന്‍ ജനക്കൂട്ടത്തെ ആണ് കാണാന്‍ കഴിയുക. ബാബയുടെ സിദ്ധികളെ കുറിച്ച് കേട്ടറിഞ്ഞെത്തിയവരാണ് ഇവര്‍. ദിന‌ം പ്രതി ആയിരക്കണക്കിന് പേരാണ് ബാബയെ കാണാനെത്തുന്നത്.

ആശ്രമത്തിലെ വലിയ ഹാളിലെ കട്ടിലില്‍ 40-45 വയസ് തോന്നിക്കുന്ന ബാബ ഇരിക്കുന്നതാണ് നമുക്ക് ആദ്യം ദൃശ്യമാകുക. തോട്ടടുത്തിരിക്കുന്ന രോഗിയുടെ ശിരസില്‍ തന്‍റെ കല്ല് കൊണ്ട് ബാബ സ്പര്‍ശിക്കുന്നു. പിന്നീട് എന്തോക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നതും കാണാനാകും. കുറച്ച് അനുയായികളും ബാബയ്ക്ക് ചുറ്റുമുണ്ടാകും. രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും മറ്റും ബാബ പറയുന്നത് കേട്ടാല്‍ അതിശയിച്ചുപോകും.

FILEWD
രോഗിക്ക് നേരിട്ട് എത്താനായിലെങ്കിലും ഫോട്ടോ ലഭിച്ചാല്‍ ബാബയുടെ ചികിത്സ ലഭ്യമാണ്. ഫോട്ടോയിലൊ രോഗിയുടെ വസ്ത്രങ്ങളിലോ തന്‍റെ കല്ല് കൊണ്ട് ബാബ സ്പര്‍ശിക്കുന്നു. തുടര്‍ന്ന് രോഗ നിര്‍ണ്ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യും.

FILEWD
കല്ല് തന്‍റെ ഗുരുവില്‍ നിന്ന് ലഭിച്ചതാണെന്നാണ് ബാബ പറയുന്നത്. ദീര്‍ഘകാലം ആദിവാസികളോടൊത്തു ജീവിച്ചപ്പോള്‍ ലഭിച്ച അറിവാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ തോട്ടത്തിലുള്ള കള്ളിമുള്‍ ചെടി ഉള്‍പ്പടെ ഉള്ളവയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഔഷധം ഉപയോഗിച്ചാണ് ചികിത്സ. ഈ ഔഷധം രോഗിയുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന് ബാബ അവകാശപ്പെടുന്നു. മറ്റുളള ഔഷധങ്ങള്‍ രോഗത്തെ ആണ് ചികിസിക്കുന്നത്.

തനിക്ക് 70 വയസുണ്ടെന്നാണ് ബാബ അവകാശപ്പെടുന്നത്. എന്നാല്‍ കാഴ്ചയില്‍ 40-45 വയസിനപ്പുറം തോന്നില്ല. എല്ലാ രോഗികള്‍ക്കും ഒരേ ഔഷധമാണ് നല്‍കുന്നതെന്നതും ദുരൂഹത ഉണര്‍ത്തുന്നു.

FILEWD
ബാബയ്ക്കെതിരെ 2006 ഏപ്രിലില്‍ കേസ് നല്‍കിയിട്ടുണ്ടെന്ന് അന്ധവിശ്വാസ നിവാരണ സമിതി അധ്യക്ഷന്‍ ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ പറഞ്ഞു. എന്നാല്‍, കേസിന്മേല്‍ ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

രഘുനാഥ് ദാസിന്‍റെ അവകാശ വാദം