റെ‌യ്‌നക്ക് പിന്നാലെ സ്റ്റോക്‌സ്! രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി പുതിയ വാർത്ത

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (19:04 IST)
ഐപിഎൽ പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ സ്വപ്‌നങ്ങൾക്ക് കരിനിഴൽ പടർത്തി പുതിയ വാർത്ത. പിതാവിന്റെ അർബുദ ചികിത്സയെ തുടർന്ന്  ഇംഗ്ലണ്ട് ദേശീയ ടീമിൽ നിന്നും വിട്ടു‌നിൽക്കുന്ന സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ഐപിഎല്ലിൽ കളിക്കാൻ സാധ്യത കുറവെന്ന് റിപ്പോർട്ട്.
 
പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കിടെയാണ് ബെൻ സ്റ്റോക്‌സ് ജന്മദേശമായ ന്യൂസിലൻഡി‌ലേക്ക് തിരിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന ട്വെന്റി ട്വെന്റി ടീമിലും സ്റ്റോക്‌സ് ഇടം നേടിയിരുന്നില്ല. ഇതോടെയാണ് ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി സ്റ്റോക്‌സ് കളിക്കുമോ എന്ന കാര്യവും സംശയത്തിന്റെ നിഴലിൽ ആയിരിക്കുന്നത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങുന്ന സ്റ്റോക്‌സിനെ പോലൊരു താരത്തിന്റെ അസാന്നിധ്യം രാജസ്ഥാണ് തീർച്ചയായും തിരിച്ചടിയായിരിക്കും എന്നതിൽ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article