ഐപിഎല്‍ 2026-ലെ ഏറ്റവും വിസ്‌ഫോടകമായ ഇന്നിങ്ങ്‌സുകളിലൊന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആര്‍സിബി താരമായ ടിം ഡേവിഡ് കാഴ്ചവെച്ചത്. വെറും 25 പന്തുകളില്‍ നിന്ന് 70 റണ്‍സ് നേടിയ ടിം ഡേവിഡായിരുന്നു ആര്‍സിബിയെ 250 എന്ന വമ്പന്‍ സ്‌കോറിലെത്തിച്ചത്. ജാമി ഓവര്‍ട്ടണ്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 30 റണ്‍സാണ് ടിം ഡേവിഡ് നേടിയത്. കൂടാതെ ജാമി ഓവര്‍ട്ടണിനെതിരെ 106 മീറ്ററിന്റെ കൂറ്റന്‍ സിക്‌സും താരം നേടിയിരുന്നു.
106 മീറ്റര്‍, വമ്പന്‍ സിക്‌സിന് പിന്നിലുള്ള കാരണം മത്സരശേഷം ടിം ഡേവിഡ് തുറന്നുപറഞ്ഞിരുന്നു. ആര്‍സിബിയുടെ പ്രാക്ടീസ് സെഷനുകളില്‍ തങ്ങള്‍ മേല്‍ക്കൂര ലക്ഷ്യമിട്ട് പ്രാക്ടീസ് ചെയ്യാറുണ്ടായിരുന്നുവെന്നാണ് ടിം ഡേവിഡ് വ്യക്തമാക്കിയത്. ജാമി അന്ന് വേഗത്തില്‍ പന്തെറിഞ്ഞതാണ് സഹായിച്ചത്. ടിം ഡേവിഡ് പറഞ്ഞു.
അതേസമയം ബാറ്റിംഗ് പരിശീലകനായ ദിനേശ് കാര്‍ത്തികിനൊപ്പം പ്രവര്‍ത്തിക്കാനായത് ഭാഗ്യമാണെന്നും ടിം ഡേവിഡ് വ്യക്തമാക്കി.ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ പരിചയമുള്ള ദിനേഷ് കാര്‍ത്തിക്കിന്റെ കോച്ചിങ് തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചെന്നും ടിം ഡേവിഡ് പറഞ്ഞു. ഐപിഎല്ലിലെ മത്സരപരിചയവും തന്നെ സഹായിച്ചെന്നും ആക്രമണാത്മക ക്രിക്കറ്റ് കളിക്കുകയെന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും ഡേവിഡ് വ്യക്തമാക്കി.