പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ നാടകീയ നിമിഷങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചെങ്കിലും രാജസ്ഥാന്റെ ഓള്‍റൗണ്ടര്‍ താരം റിയാന്‍ പരാഗ് അത്ര സന്തുഷ്ടനായിരുന്നില്ല. പഞ്ചാബിനെതിരെ വെറും നാല് റണ്‍സെടുത്ത് പുറത്തായ പരാഗ് ഒരോവറില്‍ 16 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. 19 കാരനായ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ആരാധകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ട്രോളി. ഇത് താരത്തെ മാനസികമായി വേദനിപ്പിച്ചു. അതിനിടയിലാണ് തന്റെ അമ്മ അയച്ച വാട്‌സ്ആപ് സന്ദേശം പരാഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ട്രോളുകളില്‍ നിരാശപ്പെടേണ്ടെന്നും ധൈര്യമായി മുന്നോട്ടുപോകൂ എന്നും അര്‍ത്ഥമാക്കുന്ന ഹൃദ്യമായ രണ്ട് വരി കുറിപ്പാണ് അമ്മ പരാഗിന് അയച്ചത്.