ഫൈനലില്‍ ഗുജറാത്തിന്റെ എതിരാളികള്‍ ആരാകും? രണ്ടാം ക്വാളിഫയര്‍ ഇന്ന്

Webdunia
വെള്ളി, 27 മെയ് 2022 (08:32 IST)
ഐപിഎല്‍ 15-ാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരം ഇന്ന്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഇന്ന് രാത്രി 7.30 ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്തിനോട് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയിരുന്നു. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്വാളിഫയറിലേക്ക് എത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article