Hardik Pandya and Rohit Sharma: 'നീ അവിടെ പോയി നില്‍ക്ക്'; രോഹിത്തിനെ തലങ്ങും വിലങ്ങും ഓടിച്ച് ഹാര്‍ദിക് പാണ്ഡ്യ, ആരാധകര്‍ കലിപ്പില്‍ !

രേണുക വേണു
തിങ്കള്‍, 25 മാര്‍ച്ച് 2024 (10:16 IST)
Hardik Pandya and Rohit Sharma

Hardik Pandya and Rohit Sharma: രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തു നിന്ന് നീക്കിയത് ആരാധകരെ വലിയ രീതിയിലാണ് ചൊടിപ്പിച്ചത്. പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് മുംബൈ ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല. അതിനിടയിലാണ് ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മുംബൈ തോല്‍വി വഴങ്ങിയത്. മാത്രമല്ല മത്സരത്തിലുടനീളം രോഹിത്തിനോട് ഹാര്‍ദിക് യാതൊരു ബഹുമാനവും കാണിച്ചില്ലെന്നും ആരാധകര്‍ക്കിടയില്‍ സംസാരമുണ്ട്. 
 
ഗുജറാത്തിനെതിരായ മത്സരത്തില്‍ രോഹിത്തിനെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യാന്‍ ഹാര്‍ദിക് മാറ്റുന്നുണ്ട്. ഗുജറാത്ത് ഇന്നിങ്‌സിന്റെ അവസാന ഓവറിലാണ് സംഭവം. ലോങ് ഓണിലേക്ക് ഫീല്‍ഡ് ചെയ്യാന്‍ ഹര്‍ദിക് പറയുമ്പോള്‍ അവിശ്വസനീയമായി നോക്കി, 'എന്നെ തന്നെയാണോ' എന്ന് രോഹിത് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല രോഹിത്തിന് പലതവണ ഹാര്‍ദിക് ഫീല്‍ഡ് ചെയ്ഞ്ച് നല്‍കുകയും ചെയ്തു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ᒍᗩᑕKIE Eᖴ᙭  (@_jackie_efx_17)

പൊതുവെ ബൗണ്ടറിയില്‍ അധികം ഫീല്‍ഡ് ചെയ്യാത്ത താരമാണ് രോഹിത്. എന്നാല്‍ ഇന്നലെത്തെ മത്സരത്തില്‍ ലെഗ് സൈഡ്, മിഡ് വിക്കറ്റ്, സ്ലിപ്പ്, ലോങ് ഓണ്‍ എന്നിങ്ങനെ നാല് വ്യത്യസ്ത പൊസിഷനില്‍ ഹാര്‍ദിക് രോഹിത്തിനെ ഫീല്‍ഡ് ചെയ്യിപ്പിച്ചു. ഇതെല്ലാം ആരാധകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന താരങ്ങളെ ബഹുമാനിക്കാന്‍ ഹാര്‍ദിക്കിന് അറിയില്ലെന്നാണ് മുംബൈ ആരാധകരുടെ വിമര്‍ശനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article