ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ലുങ്കി എംഗിടിയ്ക്ക് വിമാനത്താവളത്തില്‍ അപമാനം നേരിട്ടതായി റിപ്പോര്‍ട്ട്. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ദക്ഷിണാഫ്രിക്കയിലേക്ക് പൊകാന്‍ വിമാനത്താവളത്തില്‍ എത്തിയ തന്റെ വസ്‌ത്രങ്ങള്‍ അഴിച്ച് അധികൃതര്‍ പരിശോധന നടത്തിയെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളിയാഴ്‌ച രാവിലെയാണ് എംഗിടിയ്ക്ക് അപമാനം നേരിടേണ്ടി വന്നത്. ട്വിറ്ററിലൂടെ വിവരം പുറത്തു വിട്ടെങ്കിലും ഏത് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
എംഗിടിയുടെ വെളിപ്പെടുത്തലില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നും ഇതുവരെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
അതേസമയം, സംഭവമുണ്ടായത് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. മുംബൈയിലെ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്നും സൂചനയുണ്ട്.