IPL 10: ധോണിയെ എഴുതിത്തള്ളുന്നത് ശുദ്ധമണ്ടത്തരം; മുന്നറിയിപ്പുമായി സൂപ്പര്‍ താരം

Webdunia
ഞായര്‍, 30 ഏപ്രില്‍ 2017 (11:43 IST)
ഐപിഎല്‍ ക്രിക്കറ്റില്‍ ഇതുവരെ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും എം എസ് ധോണിയെ എഴുതിത്തള്ളുന്നത് ശരിയല്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ കോച്ചുമായ റിക്കി പോണ്ടിങ്. വരാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ധോണിക്ക് ഇന്ത്യയ്ക്കായി നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി.
 
മത്സരങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള താരമാണ് ധോണി. എന്തു തരത്തിലുള്ള വിമര്‍ശനമായാലും ധോണിയെ അത് കാര്യമായി ബാധിക്കാറില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ ധോണി എങ്ങിനെ ബാറ്റ് ചെയ്യുമെന്നതും വളരെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ധോണിയെ എഴുതിത്തള്ളേണ്ടെന്നും അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും പോണ്ടിങ് വ്യക്തമാക്കി. 
 
ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. എങ്കിലും ഐ‌പി‌എല്ലിന്റെ ഈ സീസണില്‍ റൈസിങ് പൂനെയ്ക്കു വേണ്ടി കാര്യമായ ബാറ്റിങ് പ്രകടനം നടത്താന്‍ ധോണിക്ക് കഴിഞ്ഞിട്ടില്ല. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 34 പന്തില്‍ 61 റണ്‍സെടുത്ത ഒരു ഇന്നിങ്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ ധോണി ബാറ്റിങ്ങില്‍ പരാജയമാണെന്ന വിമര്‍ശനമാണ് നിലവില്‍ ഉയര്‍ന്നു വരുന്നത്.
 
Next Article