മരിച്ച് പോയ സഹോദരനെ വിട്ടുപിരിയാന്‍ കഴിയുന്നില്ല. ബ്രസീല്‍ സ്വദേശിയായ യുവാവ് ഒടുവില്‍ ചെയ്തത് സഹോദരന്റെ ശവപ്പെട്ടിയുമായി യാത്ര. 29 കാരനായ എല്‍ഡെര്‍ലാന്‍ഡെസ് റോസയാണ് ഒരു വര്‍ഷം മുന്‍പ് മരിച്ച തന്റെ സഹോദരന്റെ ശവക്കല്ലറ പൊളിച്ച് ശവപ്പെട്ടിയെടുത്തത്.
തുടര്‍ന്ന് ആ ശവപ്പെട്ടിയെടുത്ത് സൈക്കിളിന് പിന്നില്‍ കെട്ടി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വിവരം പൊലീസില്‍ അറിയിച്ചത് നാട്ടുകാരാണ്. തങ്ങള്‍ മുന്‍പ് പോയതു പോലെ ഒരു റൈഡിന് പോകാമെന്ന് സഹോദരന് ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്ന് റോസ പൊലീസിനോട് പറഞ്ഞു.