ജോര്‍ജിയയില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട സിംഹം ഒരാളെ കൊന്നു. സിംഹത്തെ പിടികൂടുന്നതിനായി പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാണ്ടാമൃഗത്തെയും കരടികളെയും ചെന്നായകളെയും മൃഗശാലയില്‍ നിന്ന് കാണാതായിരുന്നു. ഈ മൃഗങ്ങളെയൊക്കെ പിടികൂടി മൃഗശാലയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം, കാണാതായ നിരവധി മൃഗങ്ങള്‍ ഇപ്പോഴും നഗരത്തിലുണ്ട്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജോര്‍ജിയയില്‍ ഇതുവരെ 16 പേര്‍ കൊല്ലപ്പെട്ടു.
ഇതിനിടെ മൃഗശാല തകര്‍ന്നതിന് പുതിയ വ്യാഖ്യാനങ്ങളും വന്നു കഴിഞ്ഞു. ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് തലവന്‍ ആണ് ഇത്തരം ആരോപണങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. പള്ളികള്‍ തകര്‍ത്തും പള്ളിമണികള്‍ ഉരുക്കിയും ലഭിച്ച പണം കൊണ്ട് കമ്യൂണിസ്റ്റുകാര്‍ നിര്‍മ്മിച്ച മൃഗശാലയായതിനാലാണ് വെള്ളപ്പൊക്കത്തില്‍ തകരാന്‍ ഇടയായതെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.