കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; 400 വീടുകള്‍ കത്തിനശിച്ചു

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (10:58 IST)
വടക്കന്‍ കാലിഫോര്‍ണിയയില്‍ തുടരുന്ന കാട്ടുതീയില്‍ 400 വീടുകള്‍ കത്തിനശിച്ചു. ഇന്നലെ പടര്‍ന്നു പിടിച്ച കാട്ടു തീയില്‍പ്പെട്ട ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. കാട്ടുതീയില്‍ 61,000 ഏക്കര്‍ വനം വനഭൂമി കത്തിനശിച്ചതായാണ്‌ കണക്കാക്കുന്നത്‌. സമീപ പ്രദേശങ്ങളിലേക്ക്‌ കാട്ടുതീ വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാകുമെന്നാണ്‌ അറിയുന്നത്.

ഇതിനകം ആയിരക്കണക്കിനു പേരെയാണു പ്രദേശത്തു നിന്നും ഒഴിപ്പിച്ചത്. തിങ്കളാഴ്ച കാലിഫോര്‍ണിയയിലെ ലെയ്ക്, നാപാ കൌണ്ടികളില്‍ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലെയ്ക്ക് കൌണ്ടിയിലെ കാട്ടുതീയില്‍ മാത്രം 40,000 ഏക്കര്‍ വനം കത്തിനശിച്ചു.

കാട്ടു തീ പടരാന്‍ ഉണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല. തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.