അമേരിക്കയിലെ ടെക്‌സാസില്‍ ഉണ്ടായ വിമാന അപകടത്തില്‍ രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചു. ഇന്നലെയാണ് അപകടം നടന്നത്. നാലു സീറ്റികളുള്ള സൈറസ് എസ് ആര്‍-20 ഒറ്റ എഞ്ചിന്‍ വിമാനമാണ് നവസോട്ടയില്‍ തകര്‍ന്നുവീണത്. വിമാനം ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഹൂസ്റ്റണിലെ എയര്‍ അക്തര്‍ എയര്‍ കണ്ടിഷനിംഗ് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പെട്ടത്. ഡേവിഡ് വെയ്ന്‍ ഹൂക്‌സ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.