റഷ്യൻ പ്രസിഡന്റെ വ്‌ളാഡിമിര്‍ പുടിന്‍ റഷ്യൻ യുവതികള്‍ക്ക് പ്രീയപ്പെട്ട നേതാവാണ്. അതിനാല്‍ പ്രസിഡന്റിനെ നെഞ്ചിലേറ്റാനാണ് റഷ്യൻ യുവതികള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം പതിച്ച ബിക്കിനി ധരിച്ചാണ് ഈ സ്നേഹപ്രകടനം.
ഉക്രൈന്‍ വിഷയത്തില്‍ അന്താരാഷ്ട്രതലത്തിൽ പുടിനെതിരെ വിമർശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യുവതികളുടെ ഈ സാഹസം. പുടിനെതിരെ ഉയർന്ന വിമർശനങ്ങളെ നിഷ്പ്രഭമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ലോകം തങ്ങളുടെ പ്രസിഡന്റിനെ എന്തു പറഞ്ഞാലും ഞങ്ങൾ അദ്ദേഹത്തെ നെഞ്ചേറ്റുമെന്നാണ് യുവതികൾ പറയുന്നത്.
ബിക്കിനി എന്നതിനുപകരം 'പുട്കിനി" എന്നാണ് തങ്ങളുടെ ടു പീസിനെ അവർ വിശേഷിപ്പിച്ചത്. പുടിന്റെ തന്നെ ചിത്രം പതിച്ച ടീ ഷർട്ടുകളും ഇവരുടെ കൈയിലുണ്ട്. 'പുടിനോടുള്ള ആരാധന മറച്ചുവയ്ക്കേണ്ടതില്ല. അത് ലോകത്തെ അറിയിക്കുകതന്നെ ചെയ്യും. അതിന് അല്പപോലും നാണക്കേട് തോന്നുന്നില്ല. പുടിനെ നെഞ്ചേറ്റുന്ന യുവതികളിൽ ഒരാൾ വ്യക്തമാക്കി.