എസ് ബി ഐ ബാങ്കില്‍ നിന്നും കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം. ഇത്തവണ കാമുകി പിങ്കി ലല്‍വാനിയെയാണ് ജീവിതസഖിയാക്കുന്നത്. മുന്‍ എയര്‍ഹോസ്റ്റസ് കൂടിയാണ് പിങ്കി.
മല്യയുടെ വിമാന കമ്പനിയില്‍ 2011ല്‍ ഫൈലറ്റ് അറ്റന്‍ഡന്റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ് പ്രണയം. ജീവിതത്തില്‍ ഏത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ അപ്പോഴൊക്കെ പിങ്കി മല്യക്കൊപ്പം നിന്നിരുന്നു. ലണ്ടനില്‍ വെച്ചാണ് വിവാഹം.
രണ്ടുതവണ വിവാഹിതനായ മല്യയുടെ ആദ്യ ഭാര്യ സമീറ ത്യാബ്ജിയുമായുള്ള ബന്ധം 80കളിലായിരുന്നു. 1993ല്‍ രേഖയെ വിവാഹം ചെയ്തു. രണ്ടു ബന്ധങ്ങളിലായി മൂന്നു മക്കള്‍. സിദ്ധാര്‍ഥ്, ലീന, ടാന്യ.