മോദിക്ക് പോലും സാധിക്കില്ല, ഇത് ട്രംപിന്റെ ഹീറോയിസം - ഈ പണം അവര്‍ക്കുള്ളതാണ്!

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2017 (15:07 IST)
വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് ലോക നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാകുകയാണ്. നേരത്തെ വ്യക്തമാക്കിയതു പോലെ തന്നെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് വക്താവ് സീൻ സ്പെൻസര്‍ പറഞ്ഞു.

ഒരു വർഷത്തെ ശമ്പളമായ 400,000 ഡോളര്‍ സഹായ ധനമായി നൽകാനാണ് ട്രംപിന്റെ തീരുമാനം. പാവപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായിട്ടാണ് ഈ പണം ഉപയോഗിക്കുക എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

മാസശമ്പളം സഹായ ധനമായി നൽകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ട്രംപ്. ജോൺ എഫ് കെന്നഡിയും ഹെർബർട്ട് ഹൂവറുമാണ് ഇതിനു മുമ്പ് ശമ്പളം മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയത്. വിവാദങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ തുടരുമെന്നാണ് ട്രംപ് പറയുന്നത്.
Next Article