യു എസ് ബഹിരാകാശ ഏജന്‍സി ആയ നാസ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബഹിരാകാശത്തുനിന്ന് വോട്ട് ചെയ്യാനുള്ള അവസരം യാത്രികന്‍ വിനിയോഗിച്ചതായി നാസ അറിയിച്ചു. വിവിധ ഗവേഷണങ്ങളുടെ ഭാഗമായി നാലു മാസത്തോളം കിംബ്രോഹ് ബഹിരാകാശത്തില്‍ ഉണ്ടാകും. രണ്ട് റഷ്യന്‍ ബഹിരാകാശ യാത്രികര്‍ക്കൊപ്പം സീയൂസ് റോക്കറ്റില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 19നായിരുന്നു ഇദ്ദേഹം ബഹിരാകാശത്ത് എത്തിയത്.