എന്‍ജിന് തീ പിടിച്ചു; 150 യാത്രക്കാരുമായി സാഹസിക ലാന്‍ഡിങ്; രക്ഷയായത് പൈലറ്റിന്റെ മനോധൈര്യം

Webdunia
വ്യാഴം, 30 മെയ് 2019 (14:10 IST)
ഹവായ്‌യില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. കടലിന് മുകളില്‍ വെച്ച് ഇടത്തേ എന്‍ജിന് തീപിടിക്കുകയായിരുന്നു. അപകടം തിരിച്ചിറിഞ്ഞ പൈലറ്റ് ഉടന്‍ തന്നെ തൊട്ടടുത്ത വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
 
142 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക പ്രശ്‌നമാണ് അപകടകാരണം എന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് പറയുന്നത്. പൈലറ്റുമാരുടെ മനസാന്നിധ്യം മൂലമാണ് വിമാനം പെട്ടെന്ന് താഴെ ഇറക്കാന്‍ സാധിച്ചതെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് പറയുന്നു.
Next Article