താന്‍ യുഎസ് പ്രസിഡന്റായാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവര്‍ക്ക് സൂക്ഷ്മ പരിശോധന ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണമായി വിലക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യങ്ങളുടെ പേര് പരാമര്‍ശിച്ചില്ല. ഹിലറി ക്ലിന്റണും ബാറാക് ഒബാമയും വളര്‍ത്തിയ ഇസഌമിക് സ്റ്റേറ്റിനെ തകര്‍ക്കുമെന്നും ഒഹായോയില്‍ നടന്ന നയപ്രഖ്യാപനത്തില്‍ ട്രംപ് പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുടെ മൂല്യങ്ങളിലെ മതപരമായ സഹിഷ്ണുത മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇറാഖ് യുദ്ധത്തെ നേരത്തെ തന്നെ താന്‍ എതിര്‍ത്തിരുന്നു. ഇറാഖിലെ എണ്ണപ്പാടങ്ങള്‍ ഐഎസിെന്റ കൈയ്യിലെത്താതിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇത് കണ്ടുകെട്ടണം. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടില്ലെന്നും ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്‍ഷ്യല്‍ കമീഷന്‍ സ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.