ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വാട്സൺ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു

Webdunia
ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (18:00 IST)
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വാട്സൺ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിക്കുന്ന കാര്യം താരം അറിയിച്ചത്. വിരമിക്കാനുള്ള തീരുമാനം എടുക്കുക എളുപ്പമായിരുന്നില്ലെന്ന് വാട്സൺ പറഞ്ഞു. ടെസ്റ്റിൽനിന്നും വിടവാങ്ങാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. ഏകദിനത്തിലും ട്വന്റി20 യിലും കൂടുതൽ മികവോടെ കളിക്കാനാകുമെന്നാണ്

കരിയറിൽ വിടാതെ പിന്തുടരുന്ന പരുക്കുകളാണ് വാട്സന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. ആഷസ് പരമ്പരയിലെ തോൽവിയും വാട്സന്റെ വിരമിക്കൽ തീരുമാനം വേഗത്തിലാക്കി. ആഷസ് ടെസ്റ്റില്‍  മോശം ഫോമിനെത്തുടര്‍ന്ന് ഷെയ്ന്‍ വാട്സണെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

34–കാരനായ വാട്സൺ ആക്രമണ ബാറ്റിങ്ങിന് പേരുകേട്ട വാട്സൺ ബോളർ എന്ന നിലയിലും ശ്രദ്ധേയനായ കളിക്കാരനാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ്. 2005ൽ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ വാട്സൺ ഇതുവരെ 59 ടെസ്റ്റുകളിൽ നിന്നായി 35.19 ശരാശരിയിൽ 3731 റൺസും 33.68 ശരാശരിയിൽ 75 വിക്കറ്റുകളും നേടിയിട്ടുണ്ട്.