കര്‍ദ്ദിനാള്‍ ലൂര്‍ദ്ദ് സ്വാമി അന്തരിച്ചു

Webdunia
തിങ്കള്‍, 2 ജൂണ്‍ 2014 (17:46 IST)
പൗരസ്ത്യ സംഘത്തിന്റെ അധ്യക്ഷനായ ആദ്യ ഏഷ്യക്കാരനായ കര്‍ദ്ദിനാള്‍ ലൂര്‍ദ്ദ് സ്വാമി അന്തരിച്ചു. റോമില്‍ വെച്ചായിരുന്നു അന്ത്യം.

1985ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പട്ടം നല്‍കിയ ലൂര്‍ദ്ദ് സ്വാമി തമിഴ്‌നാട് കടലൂര്‍ സൗത്ത് ആര്‍ക്കോട്ട് കല്ലേരി സ്വദേശിയാണ്.  ബാംഗ്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആയിരുന്നു അദ്ദേഹം.