ഇറാഖിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഒന്നിലേറെ റോക്കറ്റുകൾ പതിച്ചു

റെയ്‌നാ തോമസ്
ഞായര്‍, 16 ഫെബ്രുവരി 2020 (09:58 IST)
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം. എംബസിക്ക് സമീപം നിരവധി റോക്കറ്റുകള്‍ പതിച്ചതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
വിദേശ രാജ്യങ്ങളുടെ എംബസികള്‍ ഉള്‍പ്പെട്ട ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചത്. ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു.
 
എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ല. ഇറാഖിലെ യുഎസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്.ഗ്രീന്‍ സോണിന് സമീപം വിമാനം ചുറ്റിക്കറങ്ങുന്നതും ഇവിടെ നിന്ന് വന്‍ മുഴക്കം കേട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article