റിയോ ഒളിംപിക്‌സിന് ഇനി ഒരു വര്‍ഷം. കൌണ്ട് ഡൌണ്‍ തുടങ്ങി. ബ്രസീലിലെ ഏറ്റവും വലിയ നഗരമായ റിയോ ഡി ജനീറോയില്‍ 2016ല്‍ ഇതേ ദിവസം ഒളിംപിക്സിന് തുടക്കമാകും. 19 ദിവസങ്ങളിലായി നടക്കുന്ന ഒളിംപിക്സില്‍ 205 രാജ്യങ്ങളില്‍ നിന്നായി 10500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും.
42 ഇനങ്ങളിലായി 306 സ്വര്‍ണമെഡലുകള്‍ ആണ് വിജയികളെ തേടിയെത്തുക. ലാറ്റിനമേരിക്കയില്‍ ആദ്യമായി നടക്കുന്ന ഒളിംപിക്‌സ് ആധുനിക ഒളിംപിക്സിലെ മുപ്പത്തിയൊന്നാമത്തേത് ആണ്.
രാജ്യത്ത് ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന വേദികളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഇതിനായി പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ പണിയെടുക്കുന്നത്. ഗോള്‍ഫും റഗ്‌ബിയും ഒളിംപിക്സിലേക്ക് തിരികെയെത്തുന്നു എന്ന പ്രത്യേകതയും റിയോ ഒളിംപിക്സിനുണ്ട്.