മൂത്രശങ്ക തോന്നിയാല്‍ എന്തു ചെയ്യും. എത്രയും പെട്ടെന്ന് കാര്യം സാധിക്കുക അത്രതന്നെ എന്ന് ആരും പറയും. നീന്തല്‍ കുളത്തില്‍ നീന്തുന്നതിനിടയിലാണ് ശങ്ക തോന്നുന്നത് എങ്കിലൊ. സംശയമെന്ത് അവിടെ തന്നെ കാര്യം സാധിക്കുക.
ആരും അറിയില്ലെന്ന് കരുതാന്‍ വരട്ടെ. ഇത്തരത്തില്‍ ഒതുക്കത്തില്‍ നീന്തല്‍ കുളത്തില്‍ മല മൂത്ര വിസര്‍ജ്യനം നടത്തുന്നവരെ പിടികൂടാനും വിദ്യയുണ്ട്. വെള്ളത്തില്‍ മൂത്രമോ വിസര്‍ജ്യവസ്തുക്കളോ കലര്‍ന്നാലുടന്‍ പച്ച പ്രകാശത്തിലൂടെ സൂചന നല്‍കുന്ന ഉപകരണം അമേരിക്കയിലെ ടെക്‌സാസ് എ ആന്‍ഡ് എം സര്‍വകലാശാല വികസിപ്പിച്ചുകഴിഞ്ഞു.
മൂത്രത്തിലെയും മറ്റും യൂറോബിലിനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഉപകരണം സൂചന നല്‍കുന്നത്. ഉപകരണത്തിലുളള സിങ്ക് അയോണുകള്‍ യൂറോബിലിനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പദാര്‍ത്ഥം പ്രകാശത്തിലെ നേരിയ അള്‍ട്രാ വയലറ്റ് രശ്മികള്‍ക്ക് കീഴിലെത്തുമ്പോള്‍തന്നെ പച്ച നിറത്തില്‍ പ്രകാശിക്കും.
യൂറോബിലിന്‍ വളരെ പെട്ടെന്ന് വെള്ളത്തില്‍ പരക്കുമെന്നുള്ളതുകൊണ്ട് വിസര്‍ജ്യവസ്തുക്കള്‍ പെട്ടെന്ന് കണ്ടെത്താനാകും. ചുരുക്കിപ്പറഞ്ഞാല്‍ നാലാളുകൂടുന്നിടത്ത് നാണം കെടുമെന്ന് സാരം.