ഫോണ്‍ചോര്‍ത്തിയ മുന്‍ പത്രാധിപര്‍ക്ക് തടവുശിക്ഷ

Webdunia
ശനി, 5 ജൂലൈ 2014 (14:37 IST)
ഫോണ്‍ചോര്‍ത്തല്‍ കേസില്‍ 'ന്യൂസ് ഓഫ് ദി വേള്‍ഡ്' മുന്‍ പത്രാധിപര്‍ക്ക് തടവുശിക്ഷ. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ മുന്‍മാധ്യമത്തലവനായിരുന്ന  ആന്‍ഡി കൗള്‍സനാണ് കോടതി 18 മാസം തടവുശിക്ഷ വിധിച്ചത്. 
 
എട്ടുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷാവിധി. കഴിഞ്ഞയാഴ്ചയാണ് കൗള്‍സണ്‍ കുറ്റക്കാരനാണെന്ന് ലണ്ടനിലെ ഓള്‍ഡ് ബെയിലി കോടതി വിധിച്ചത്. 
 
ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പ്രതികരണം. 
 
റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രത്തില്‍ എഡിറ്ററായിരിക്കെ ചൂടുവാര്‍ത്തകള്‍ക്കായി ഫോണ്‍ചോര്‍ത്തല്‍ നടത്തിയതാണ് കൌള്‍സന് വിനയായത്. 2003-07 കാലയളവിലാണ് കൗള്‍സണ്‍ എഡിറ്ററായിരിക്കെയാണ് ഫോണ്‍ചോര്‍ത്തല്‍ നടന്നത്.