പാലസ്തീന്റെ റോക്കറ്റ് ഗാസയില്‍ വീണ് പെണ്‍കുട്ടി കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 25 ജൂണ്‍ 2014 (14:06 IST)
ഗാസയിലെ പാലസ്തീന്‍ തീവ്രവാദികള്‍ ഇസ്രായേലിലേക്ക് തൊടുത്തു വിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി ഗാസയില്‍ വീണതിനെ തുടര്‍ന്ന് മൂനുവയസുകാരി കൊല്ലപ്പെട്ടു.

സംഭവത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇസ്രായേല്‍ തങ്ങളുടെ റോക്കറ്റ് പ്രതിരോധ സംവിധാനമുപയോഗിച്ച് പാലസ്തീന്റെ റോക്കറ്റിനെ വെടിവച്ചിട്ടതാണെന്നും വാര്‍ത്തകളുണ്ട്.

ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ ചൊവ്വാഴ്ച പാലസ്തീനില്‍ നിന്നും അഞ്ച്‌ റോക്കറ്റുകള്‍ തങ്ങളുടെ രാജ്യത്തിന്‌ നേരെ വന്നിരുന്നുവെന്ന്‌ ഇസ്രായേലി സൈന്യം അറിയിച്ചു. ഇതില്‍ രണ്ടെണ്ണം തങ്ങള്‍ പ്രതിരോധ സംവിധാനത്തിലൂടെ വെടിവച്ച്‌ വീഴ്ത്തിയെന്നും രണ്ടെണ്ണം ഗാസയില്‍ വീണുവെന്നും അവര്‍ വ്യക്തമാക്കി.

പാലസ്തീന്റെ നടപടിക്ക് പ്രതികാരമായി ഗാസയിലെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ ശക്തമായ റോക്കറ്റാക്രമണവും നടത്തി.