മുഷറഫിന്റെ വിദേശയാത്രാ അനുമതി സുപ്രീംകോടതി റദ്ദാക്കി

ബുധന്‍, 25 ജൂണ്‍ 2014 (10:22 IST)
പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വിദേശത്തുപോകാന്‍ അനുമതി നല്‍കിയ കീഴ്‌ക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. 
 
വിദേശത്തുള്ള അസുഖബാധിതയായ മാതാവിനെ കാണാനാണ് രാജ്യം വിടാന്‍ അനുമതി തേടിയതെന്ന മുഷറഫിന്റെ വാദം കോടതി അംഗീകരിച്ചില്ല. 
 
ഒട്ടേറെ കേസുകള്‍ അദ്ദേഹത്തിന്റെ പേരിലുള്ളതിനാല്‍ രക്ഷപ്പെടാനുള്ള പഴുതാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു, ഇത് കോടതി അംഗീകരിക്കുകയായിരുന്നു.നാലാഴ്ചയ്ക്കകം കേസില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക