ഒമിക്രോണ്‍ വേഗത്തില്‍ പ്രസരിക്കുന്നതും വേഗത്തില്‍ മ്യൂട്ടേഷന് വിധേയമാവുന്നതുമായ വകഭേദമെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 ഫെബ്രുവരി 2022 (14:43 IST)
ഇതുവരെ 57 രാജ്യങ്ങളിലാണ് ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളത്. വേഗത്തില്‍ പ്രസരിക്കുന്നതും വേഗത്തില്‍ മ്യൂട്ടേഷന് വിധേയമാവുന്നതുമായ വകഭേദമാണ് ഇത്. കഴിഞ്ഞ ആഴ്ചകളില്‍ ലോകത്ത് തിരിച്ചറിഞ്ഞ കൊറോണ വകഭേദങ്ങളില്‍ 93 ശതമാനവും ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.1, ബിഎ1.1, ബിഎ.2, ബിഎ.3 എന്നിവയാണ്. 
 
ഇതില്‍ ബിഎ.1, ബിഎ1.1 എന്നിവയാണ് കണ്ടെത്തിയവയില്‍ ഭൂരിഭാഗവും. അതേസമയം ബിഎ.2 വിന്റെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. ഇതിന്റെ ചില ഉപവകഭേദങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article