സിറിയന്‍ വിമതരെ സഹായിക്കാനായി 50 കോടി ഡോളര്‍ അനുവദിക്കണമെന്ന് യുഎസ് സെനറ്റിനോട് പ്രസിഡന്റ് ബരാക് ഒബാമ. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ സൈനികരെ എതിര്‍ക്കുന്ന വിമതരെയും സിറിയന്‍ പൗരന്മാരെയും സഹായിക്കാനാണ് തുകയെന്ന് ഒബാമ വ്യക്തമാക്കി.
അടുത്ത വര്‍ഷത്തെ യുദ്ധാവശ്യങ്ങള്‍ക്കായി 6,000 കോടി ഡോളര്‍ ആവശ്യപ്പെട്ട് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ദശാബ്ദത്തിനിടെ യുദ്ധാവശ്യങ്ങള്‍ക്കായി യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട ഏറ്റവും കുറഞ്ഞ തുകയാണിത്. അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങളും പ്രതിരോധ ചെലവുകളും കുറയ്ക്കുമെന്ന് ഒമാബ പ്രഖ്യാപിച്ചിരുന്നു.
വെസ്റ്റ് പോയിന്റിലെ സൈനിക അക്കാദമിയില്‍ നടത്തിയ പ്രസംഗത്തില്‍ സിറിയന്‍ ജനങ്ങളെ സഹായിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചിരുന്നു.