ഇന്ത്യയിലെ കൂട്ടബലാത്സംഗങ്ങളില്‍ അപലപിച്ച് വീണ്ടും യു എന്‍

Webdunia
ബുധന്‍, 4 ജൂണ്‍ 2014 (13:37 IST)
ഇന്ത്യയില്‍ അരങ്ങേറുന്ന കൂട്ടബലാത്സംഗങ്ങളെ അപലപിച്ച് വീണ്ടും ഐക്യരാഷ്ട്ര  സഭ രംഗത്ത്. ഈ സംഭവങ്ങളില്‍ ഇന്ത്യ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ചെറുക്കണമെന്നും. സ്ത്രീകള്‍ക്കെതിരായ അതിക്രമം സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാണെന്നും  ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.